ന്യൂഡൽഹി: പൗരത്വം തെളിയിക്കാൻ പഴയ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഒരു ഇന്ത്യക്കാര നെയും ഉപദ്രവിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന തീയതിയോ ജനന സ്ഥലമോ അല്ലെങ്കിൽ ഇവ രണ്ടും സംബന്ധിച്ച ഏതെങ്കിലും രേഖയോ നൽകി ഇന്ത്യൻ പൗരത്വം തെളിയിക്കാം. അത്തരമൊരു പട്ടികയിലുള്ള ഒരു ഇന്ത്യൻ പൗരനും അനാവശ്യമായി ഉപദ്രവിക്കപ്പെടില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആള്‍ക്കാർക്കു സാക്ഷികളെയും പ്രാദേശികമായ തെളിവുകളും ഹാജരാക്കാൻ അധികൃതർ തയാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.