പാരിസ്: അഞ്ചു ദിവസത്തെ തൊഴിലാളി സമരത്തിനുശേഷം ഈഫല്‍ ഗോപുരം ഞായറാഴ്ച പൊതുജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുത്തു. ഭരണസമിതിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പണിമുടക്കിയ തൊഴിലാളികള്‍ ജോലി തുടരാന്‍ സമ്മതിച്ച സാഹചര്യത്തിലാണ് ഈഫല്‍ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
117 വര്‍ഷം പഴക്കുമുള്ള ഗോപുരത്തിന്റെ പെയിന്റിംഗ് ജോലി നടക്കുകയാണ്. ഇതിനിടെ പെയിന്റിലടങ്ങിയ ലെഡിന്റെ അംശം തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്ക ഉയര്‍ന്നു. തുടര്‍ന്നാണ് ഭരണസമിതിയുമായി അഭിപ്രായവ്യത്യാസമുണ്ടായത്. തൊഴിലാളി യൂനിയനും ഭരണസമിതിയും ചേര്‍ന്ന് ധാരണപത്രത്തില്‍ ഒപ്പുവക്കേണ്ടതുണ്ടെന്ന് സിജിടി യൂണിയന് പറഞ്ഞു. ക്രിസ്മസിനോട് അനുബന്ധിച്ച് ഓരോ ദിവസവും ഏകദേശം 20,000 പേര് ഗോപുരം സന്ദര്ശിക്കാനത്തെുന്നുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍