കുവൈത്തില്‍ യുവതിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട് വാട്സ്ആപ്പില്‍ മെസേജ് അയച്ച പ്രവാസി യുവാവ് അറസ്റ്റിലായി.
ജഹ്റ പോലീസ് സ്റ്റേഷനിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 32 വയസുകാരിയായ പ്രവാസി വനിതയുടെ പരാതിലാണ് അറസ്റ്റ്.
തന്റെ വാട്സ്ആപ് നമ്പറില്‍ ലഭിച്ച അശ്ലീല സന്ദേശങ്ങള്ക്കെതിരെയായിരുന്നു ഇവരുടെ പരാതി. രണ്ട് വാട്സ്ആപ് നമ്പറുകളില്‍ നിന്നായിരുന്നു യുവതിയ്ക്ക് അശ്ലീല മെസേജുകള്‍ ലഭിച്ചത്.
ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നതും അശ്ലീല ഉള്ളടക്കം നിറഞ്ഞവയുമായിരുന്നു സന്ദേശങ്ങള്‍. പൊലീസ് അന്വേഷണം നടത്തി ഫോണ്‍ നമ്പറുകളുടെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.