മെൽബൺ: ഒരു പഴം ചീഞ്ഞതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ പ്രശസ്തമായ ആർഎംഐടി യൂണിവേഴ്സിറ്റിയിൽനിന്ന് വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ച് താത്കാലികമായി അടച്ചിട്ടു. ദുര്യാൻ എന്ന പഴമാണ് വില്ലൻ.
ലൈബ്രറിയിലാണു ദുർഗന്ധം അനുഭവപ്പെട്ടത്. അപകടകരമായ ഏതെങ്കിലും വാതകം ചോർന്നതാകാമെന്നാണ് ആദ്യം കരുതിയത്. പോലീസും ഫയർഫോഴ്സും രംഗത്തെത്തി അധ്യാപകരെയും അഞ്ഞൂറിലധികം വിദ്യാർഥികളെയും ഒഴിപ്പിച്ചു മാറ്റി.
തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ചുവരലമാരയിൽ ഉപേക്ഷിച്ചിരുന്ന ദുര്യാൻ ചീഞ്ഞതാണു കാരണമെന്നു കണ്ടെത്തിയത്. എയർകണ്ടീഷൻ സംവിധാനത്തിലൂടെ ദുർഗന്ധം വ്യാപിക്കുകയായിരുന്നു. തെക്കുകിഴക്കനേഷ്യൻ സ്വദേശിയായ ദുര്യാൻ രുചിയിൽ കേമനാണ്. ചീയാതെ തന്നെ അസഹ്യമായ ദുർഗന്ധം ഈ പഴത്തിനുണ്ട്.