അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍(38) ആണ് മരിച്ചത്.
അബുദാബി മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച തര്‍ക്കത്തിനിടെ ഇയാളുടെ ബന്ധു കുത്തുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.
അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലയാളി മരിച്ചു! വെള്ളിയാഴ്ച രാത്രിയാണ് സംഭവം…
