കോവിഡ്-19 ബാധിച്ചും ലക്ഷണങ്ങളോടെയുമായി വിദേശത്ത് എട്ടു മലയാളികൾകൂടി മരിച്ചു. ദുബായിൽ കണ്ണൂർ കേളകം പെരുന്താനത്തെ വരപ്പോത്തുകുഴി തങ്കച്ചൻ(55) മരിച്ചു. 20 വർഷമായി ദുബായിലാണ്. ദുബായിൽ നഴ്സായ ഭാര്യ ജോളിയും കോവിഡ് ബാധിച്ചു ചികിത്സയിലാണ്. മക്കൾ: ജിബിൻ, ജിനിറ്റ.
അബുദാബിയിൽ പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം ഇടപ്പുരയിൽ വീട്ടിൽ പ്രകാശ് കൃഷ്ണൻ(56) മരിച്ചു. ഇടപ്പുരയിൽ പരേതനായ കൃഷ്ണൻ വൈദ്യന്റെ മകനാണ്. മാതാവ്: ആന്ദവല്ലി. ഭാര്യ: അന്പിളി. മക്കൾ: ആകാശ് (റീഫോം ബിൽഡേഴ്സ്, പിറ്റിഎ), അശ്വതി (കല്ലേലി). മരുമകൻ: അനുരാജ് (പൂന).
അബുദാബിയിൽ മൂർക്കനാട് സ്വദേശി മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മൂർക്കനാട് പൊട്ടിക്കുഴി പറന്പിൽ മൊയ്തീന്റെ മകൻ മുസ്തഫ (49)യാണ് മരിച്ചത്.
യുകെയിൽ കോട്ടയം മോനിപ്പള്ളി സ്വദേശിനി നഴ്സ് മരിച്ചു. കുറവിലങ്ങാട്ട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിന(62)യാണ് മരിച്ചത്.
ഓക്സ്ഫഡ് ജോണ്‍ റാഡ് ക്ലിഫ് ആശുപത്രിയിൽ ആംബുലേറ്ററി അസസ്മെന്റ് യൂണിറ്റിൽ നഴ്സായിരുന്നു. കടുത്തുരുത്തി ആപ്പാഞ്ചിറ മുടക്കാംപുറം കുടുംബാംഗമാണ്. മക്കൾ: ജിം ജോസഫ് (യുഎസ്എ), ജെസി (കാനഡ), ജെറിൽ ജോസഫ് (യുകെ). മരുമകൾ: അനു വടക്കേമണവത്ത് (കുറവിലങ്ങാട്).
മക്കയിലെ അൽബേക്കിൽ ജോലി ചെയ്തിരുന്ന മലപ്പുറം മക്കരപറമ്പ് പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബൂബക്കർ (59) മദീനയിൽ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചു. എന്നാൽ, കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
ദുബായിൽ മലപ്പുറം എടപ്പാൾ അംശക്കച്ചേരി തെക്കുംമുറി പരേതനായ കുഞ്ഞന്റെ മകൻ താഹിർ (55) മരിച്ചു. ദുബായിൽ ചൊവ്വാഴ്ച മരിച്ച പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കുമ്മിൽ ഹനീഫ(50)യ്ക്കു കോവിഡ് ഉണ്ടായിരുന്നെന്നു പരിശോധനാഫലം.
കുവൈറ്റിൽ കോഴിക്കോട് സ്വദേശി മാങ്കാവ് വലിയ പറമ്പത്ത് മാളിയേക്കല്‍ മഹ്റൂഫ് (44) മരിച്ചു. എടിസി കമ്പനിയില്‍ ടെക്നീഷന്‍ ആയിരുന്നു. ഭാര്യ: മഫീദ. മക്കള്‍: മനാല്‍, മന്ഹ. ഭാര്യയും മക്കളും കുവൈറ്റിലുണ്ട്.