ലണ്ടന്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.
കൂത്താട്ടുകുളം ചെറുവിപുത്തന്‍പുരയില്‍ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോള്‍ ബിനോയിയുടെയും മകനാണ് മരിച്ച ജിബിന്‍ (29) ആണ് മരിച്ചത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ ഹാമില്ട്ടണ് റോഡിലെ ലിറ്റില്‍ ഗ്രേ സ്ട്രീറ്റില്‍ വച്ച് 4.30ഓടെയായിരുന്നു അപകടം.
പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ജിബിന്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു കാറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ജിബിന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഫാന്‍ഷ്വാവേ കോളേജ് വിദ്യര്ഥിയായിയായിരുന്നു.