മുംബൈ: മാസ്ക് ധരിക്കാതെ ബൈക്കില്‍ ചുറ്റിയ ബോളിവുഡ് നടന് വിവേക് ഒബ്റോയിക്കെതിരെ എഫ്ഐആര്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി.
ഫെബ്രുവരി 14നാണ് തന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഹെല്‍മറ്റും മാസ്കും ധരിക്കാതെ ഭാര്യയ്ക്കൊപ്പം വിവേക് ഒബ്റോയി മുംബൈ നഗരത്തിലൂടെ ചുറ്റിക്കറങ്ങിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് പോലീസ് വിവേക് ഒബ്റോയിക്കെതിരെ നടപടി സ്വീകരിച്ചത്.
ജുഹൂ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ഇദ്ദേഹത്തില്‍ നിന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.