കൊച്ചി: ബ്രഹ്മപുരത്ത് ഇനിയൊരു തീപിടിത്തം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ മറുപടി ഇങ്ങനെ.
‘നാന് ആണയിട്ടാല്‍…അതു നടന്തുവിട്ടാല്‍…’ എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിക്കിടെയായിരുന്നു കളക്ടറുടെ വ്യത്യസ്തമായ പ്രതികരണം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കത്തിക്കരിഞ്ഞ മാലിന്യങ്ങള്‍ അവിടുന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി ഉപകരാര്‍ നല്‍കിയത് സംബന്ധിച്ച് പരിശോധിക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ സംവിധാനങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അഗ്നിരക്ഷാ വിഭാഗം ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട ക്രമീകരണങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.