കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ എത്ര അടുക്കിവെച്ചാലും കുറച്ചു കഴിയുന്പോൾ പഴയതുപോലെ അവിടെയുമിവിടെയുമൊക്കെ കിടക്കും.
ഓസ്ട്രേലിയിലെ സിഡ്നിയിലുള്ള ആറു വയസുകാരി പോപ്പിയും ഇങ്ങനെയാണ്. പോപ്പിയുടെ അമ്മ മെഗ് നിരന്നു കിടക്കുന്ന കളിപ്പാട്ടങ്ങൾ അടുക്കി വെയ്ക്കാനായി മകളുടെ മുറിയിലെത്തിയതായിരുന്നു.
ലൈറ്റ് ഇടാതെ മുറിക്കകത്ത് കയറിയ അമ്മ കളിപ്പാട്ടങ്ങൾക്കിടയിൽ ഒരു ഷൂ ലെയ്സ് കിടക്കുന്നതു കണ്ടു. ലൈറ്റിട്ടതിനുശേഷം ലെയ്സ് എടുക്കാൻ തുടങ്ങിയപ്പോൾ, ലെയ്സിന് ഒരു അനക്കം.
തല ഉയർത്തി കടിക്കാനൊരുങ്ങുന്ന പാന്പിനെയാണ് താൻ എടുക്കാൻ തുടങ്ങിയതെന്ന് മെഗ് അറിയുന്നത് അപ്പോഴാണ്.
പേടിച്ച് കൈ വലിച്ച മെഗിനെ ഭയപ്പെടുത്തിയ കാര്യം ആ ദിവസവും പോപ്പി ആ മുറിയിലിരുന്ന് കളിച്ചിരുന്നല്ലോ എന്നതാണ്.
എന്തായാലും ഗോൾഡണ്‍ ക്രൗണ്‍ഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാന്പിനെ അമ്മ കണ്ടതുകൊണ്ട് വലിയ അപകടമൊന്നും പറ്റിയില്ല.