ഓൺലൈനിൽ സാധനങ്ങൾ വാങ്ങാത്തവർ കുറവാണ്. എന്നാൽ ചില സമയങ്ങളിൽ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റൊന്ന് കയ്യിൽ കിട്ടിയാൽ എന്താകും അവസ്ഥ. അത്തരത്തിൽ അബദ്ധം നിങ്ങൾക്ക് പറ്റിയിട്ടുണ്ടോ…
എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കാതെ തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ സാധനങ്ങൾ സുരക്ഷിതമായും വിശ്വസ്തതയോടെയും ഡെലിവറി ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. ലിത്വാനിയന്‍ ഓൺലൈൻ മാർക്കറ്റ്പ്ലേസ് കമ്പനിയായ വിന്റെഡ് എന്നാണ് അതിന്റെ പേര്. വിന്റെഡിന്റെ വിചിത്രമായ പാര്‍സല്‍ രീതി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
യാതൊരു വിൽപന ഫീസും വാങ്ങാതെ തന്നെ എന്തും വിൽക്കാനും വാങ്ങാനുമുള്ള ഇടമായി വിന്റെഡ് മാറി. വിന്റെഡിലൂടെ ഓർഡർ ചെയ്ത സാധനം സുരക്ഷിതമായി തന്റെ കയ്യിലെത്തിയ മജന്ത ലീ എന്ന യുവതിയുടെ കുറിപ്പാണ് ഇപ്പോൾ വാറലാകുന്നത്.
വിന്റെഡിലൂടെ ഇവർ ഒരു സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്കി. വൃത്തിയായി ഏറെ സുരക്ഷിതത്വത്തോടെയായിരുന്നു ആ പാര്‍സല്‍ ലീയുടെ കൈകളിൽ എത്തിയത്. ആദ്യം പാർസൽ തുറന്ന് നോക്കിയപ്പോള്‍ ലീ ഞെട്ടിപ്പോയി. സൺഗ്ലാസിനു പകരം ഡയപ്പര്‍. പിന്നീട് പതുക്കെ ഡയപ്പര്‍ മാറ്റിയപ്പോള്‍ അതിനുള്ളില്‍ താന്‍ ഓര്‍ഡര്‍ ചെയ്ത് സണ്‍ ഗ്ലാസ് സുരക്ഷിതമായി ഇരിക്കുന്നു. ലീ അമ്പരന്ന് പോയി. ആദ്യമായിട്ടായിരുന്നു അവര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്.