കൊട്ടാരക്കര: വാളകം പൊലിക്കോട്ട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം. പൊ ലിക്കോട്ട് 1916 ാം നമ്പർ ശ്രീ മഹാദേവ കരയോഗ മന്ദിര ത്തിനു നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. മന്ദിരത്തിനു മുന്നിലെ കൊടിമരം നശിപ്പിച്ച നിലയിലാണ്. ഭാരവാഹികൾ വിവരമറിയിച്ചതി നെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചടയമംഗലം താലൂക്ക് എൻ.എസ്.എസ് യൂണിയനിൽപ്പെട്ടതാണ് പൊലിക്കോട്ട് കരയോഗം.
എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; കൊട്ടാരക്കരയിൽ എൻഎസ്എസ് മന്ദിരത്തിനു മുന്നിലെ കൊടിമരം തകർത്ത നിലയിൽ
