തിരുവനന്തപുരം: നീന്തൽ അറിയണമെന്നത് അടുത്തവർഷം മുതൽ നാഷണൽ സർവീസ് സ്കീം അംഗത്വത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ.
പ്രളയബാധിത മേഖലകളിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നീന്തൽ അറിയണമെന്നത് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നീന്തൽ അറിഞ്ഞാൽ എൻഎസ്എസ് അംഗങ്ങൾക്ക് കൂടുതൽ സേവനം നൽകാനാകുമെന്ന് മന്ത്രി പറഞ്ഞു.
കോളജുകളിൽ എൻഎസ്എസ് അംഗങ്ങളായി 100 വിദ്യാർഥികളെ മാത്രമാണ് ഉൾപ്പെടുത്താനാകുന്നത്. കൂടുതൽ വിദ്യാർഥികൾ സന്നദ്ധപ്രവർത്തനങ്ങൾക്ക് തത്പരരായി മുന്നോട്ടുവന്നാൽ അവരെ കൂടി ഉൾക്കൊള്ളിച്ച് സേവനസേന രൂപീകരിക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.