തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സമദൂരം വിട്ട് ശരിദൂരം സ്വീകരിക്കുമെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻഎസ്എസിന്റെ നിലപാട് ശരിയാണെന്നും യുഡിഎഫ് അതിനെ പൂർണമായും പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ വിശ്വാസികൾക്ക് എതിരാണെന്നു പറഞ്ഞ ചെന്നിത്തല. എൻഎസ്എസിന്റേത് വസ്തുതകൾ മനസിലാക്കികൊണ്ടുള്ള പ്രതികരണമാണെന്നും ആവർത്തിച്ചു.
നേരത്തെ, എസ്എസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ എൻഎസ്എസ് നിലപാട് സ്വാഗതാർഹമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻന്റെ നിലപാട്.