വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ സം​ഭാ​വ​ന​ക​ൾ നി​സ്തു​ലം: മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

ചേ​ർ​ത്ത​ല: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. വെ​ള്ളി​യാ​കു​ളം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ, ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പി​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ അ​ട​ക്കം എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി​യാ​ണ് എ​ൻ​എ​സ്എ​സ് എ​ന്നും നി​ല​കൊ​ണ്ട​ത്. അ​തു​കൊ​ണ്ടാ​ണ് എ​ൻ​എ​സ്എ​സി​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വ് നേ​ടാ​നാ​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കെ.​പ​ങ്ക​ജാ​ക്ഷ​പ്പ​ണി​ക്ക​ർ കൂ​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​മു​ര​ളി​കൃ​ഷ്ണ​ൻ കു​ടും​ബ​സം​ഗ​മ സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

സ​മു​ദാ​യാ​ചാ​ര്യ​ന്‍റെ ഛായാ​ചി​ത്രം യൂ​ണി​യ​ൻ ഇ​ൻ​സ്പ​ക്ട​ർ കെ. ​ജ​യ​കൃ​ഷ്ണ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എ​സ് ജ്യോ​തി​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts