പെരുന്ന: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് എതിരായി നിലപാട് സ്വീകരിച്ചുവെന്ന് എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ല. സംസ്ഥാന സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ നിലകൊണ്ടുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണ് ശരിദൂരത്തിലേക്ക് പോകാന്‍ കാരണമെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷ സർക്കാർ നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് ശ്രമിക്കുകയാണെന്നും എൻഎസ്എസ് ആരോപിച്ചു.
ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ. സാമൂഹ്യനീതിക്കുവേണ്ടിയാണ് ശരിദൂര നിലപാട് സ്വീകരിച്ചത്. അത് സർക്കാരിനെ സമ്മർദത്തിലാക്കാനോ ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ലെന്നും മനസിലാക്കമെന്നും സുകുമാരൻ നായർ പറഞ്ഞു.