പാലാ: മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ സി.പി. ചന്ദ്രൻ നായരും സഹകമ്മിറ്റിക്കാരും തൽസ്ഥാനങ്ങൾ രാജിവച്ചു.
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് എൻഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി.