ബെയ്ജിംഗ്: മക്കളായാല്‍ ഇങ്ങനെ വേണം, കുടുംബനാഥന്റെ മരണാനന്തരചടങ്ങുകള്‍ക്ക് ആളെകൂട്ടാന്‍ നഗ്നനൃത്തം സംഘടിപ്പിച്ച മക്കളും കൊച്ചുമക്കളുമാണ് ഇവിടുത്തെ താരങ്ങള്‍. വീട്ടിലെ കാരണവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ ഉണ്ടായിരുന്നത് അടുത്തബന്ധുക്കള്‍ മാത്രമായിരുന്നു. ഇതിനെ തുടര്‍ന്നാണു കുടുംബത്തില്‍ ഒരാള്‍ ചടങ്ങിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ നൃത്തം സംഘടിപ്പിച്ചത്.
നര്‍ത്തകര്‍ വീട്ടിലെത്തി മേല്‍വസ്ത്രങ്ങള്‍ മാറ്റി നൃത്തം തുടങ്ങി. ഇതോടെ മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടില്‍ നിറയെ ആളുകള്‍ എത്തി എന്നും പറയുന്നു. ചൈനയിലാണു മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാനായി നഗ്‌ന നൃത്തങ്ങള്‍ വ്യാപകമാകുന്നത്. മുമ്പ് ഗാനമേളയും നൃത്തവുമയാിരുന്നു.
എന്നാല്‍ ആളുകള്‍ അതു മടുത്തു തുടങ്ങിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ വീടുകളില്‍ നഗ്‌ന നൃത്തം നടത്തുന്ന നിരവധി ട്രൂപ്പുകള്‍ ചൈനയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വിലയുടെ അടിസ്ഥാനത്തില്‍ നഗ്‌നതയുടെ അളവു കൂടും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിനു കര്‍ശന നിയന്ത്രണം കൊണ്ടു വരാനുള്ള തയാറെടുപ്പിലാണു ഗവണ്‍മെന്റ്.