
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില് സോഷ്യല് മീഡിയയില് നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില് ഒരാള് അറസ്റ്റില്.
വാട്സ്ആപ്പിലൂടെ വീഡിയോകള് അയച്ച കാസര്കോട് ചെറുവത്തൂര് സ്വദേശി മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാന് പൊലീസ് വൈകുന്നതിനെതിരേ ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു.
നീതി ലഭിച്ചില്ലെങ്കില് തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില് കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇതിനിടയിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്്.