കോട്ടയം: ചിങ്ങവനത്ത് വിദ്യാർഥിനിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. മന്ദിരം കവല സ്വദേശി സിബി ചാക്കോയാണ് അറസ്റ്റിലായത്.
ദൃശ്യങ്ങൾ പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തി പോലീസിന് നൽകുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കോടിമത സ്വദേശിയായ യുവതി മൂലംകുളത്തെ ബന്ധുവീട്ടിലേക്ക് വരുന്പോഴായിരുന്നു പട്ടാപ്പകൽ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്.
ഇടവഴിയിൽ ബൈക്കിൽനിൽക്കുകയായിരുന്ന സിബി ചാക്കോ യുവതി നടന്നുവരുന്നതുകണ്ട് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
സിബിയുടെ അസ്വാഭാവിക പ്രതികരണം ശ്രദ്ധിച്ച യുവതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.
പിന്നീട് പോലീസിൽ പരാതി നൽകി. ബൈക്കിന്റെ നമ്പർ മറച്ചനിലയിലായതിനാൽ പോലീസ് ഒരാഴ്ച തിരഞ്ഞതിനു ശേഷമാണ് പ്രതി വലയിലായത്. ചിങ്ങവനത്തുനിന്ന് ഇയാളെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.