കാസര്‍ഗോഡ്: ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് മധ്യവയസ്കന് അറസ്റ്റിലായി. ഇന്നലെ പകല്‍ കോഴിക്കോടിനും കാസര്‍ഗോഡിനും ഇടയില്‍ കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫ് എന്ന ആളാണ് അറസ്റ്റിലായത്.
ഇയാളുടെ എതിര്‍വശത്തെ സീറ്റിലിരുന്ന വിദ്യാര്‍ഥിനിയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. രാവിലെ 9.30 ന് ട്രെയിന്‍ കോഴിക്കോട് പിന്നിട്ടശേഷമാണ് ഇയാള്‍ തന്റെ എതിര്‍വശത്തെ സീറ്റിലിരുന്നതെന്ന് വിദ്യാര്‍ഥിനി പറയുന്നു.
അല്പനേരം കഴിഞ്ഞതു മുതല്‍ സീറ്റില്‍ ചാരിക്കിടന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
പിന്നീട് പെണ്‍കുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ പിടികൂടി സുരക്ഷാ ജീവനക്കാരെ ഏല്പിക്കുകയായിരുന്നു.
അപ്പോഴേക്കും ട്രെയിന്‍ കാസര്‍ഗോഡ് എത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.