പലരും മേക്കപ്പ് പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്നവരാണ്. ചിലർ ഇത് അവരുടെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നു. മറ്റുള്ളവർ ഒരു തൊഴിലായും ഹോബിയായും പിന്തുടരുന്നു. വളരെയധികം പരിശ്രമവും സമയവും എടുക്കുന്ന ഒരു കഴിവാണിത്.
ശരീരത്തെ അവിശ്വസനീയമാം വിധം രൂപമാറ്റം വരുത്താനായി മേക്കപ്പ് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമാനമായ രീതിയിൽ ഡൽഹി ആസ്ഥാനമായുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റ് സൂപ്പർഹിറ്റ് ഹൊറർ ചിത്രമായ ‘ദ നൺ’ എന്ന ചിത്രത്തിലെ ഡെമോൺ നൺ എന്ന കഥാപാത്രമായി സ്വയം രൂപാന്തരപ്പെടുന്നു. തുടർന്ന് നൺ ആയി തെരുവിൽ ആളുകളുടെ അടയിലേക്ക് ഇറങ്ങുന്നു.
മേക്കപ്പ് ആർട്ടിസ്റ്റ് ഇസ സ്റ്റിയയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വൈറലായ വീഡിയോയിൽ ഭയപ്പെടുത്തുന്ന ഭാവത്തോടെ ഇവർ കാറിന്റെ പിന്നിലുള്ള വിൻഡോയിൽ നിന്ന് പുറത്തേക്ക് നോക്കുന്നത് കാണാം. വീഡിയോയിൽ ഒരു വ്യക്തി അവളുടെ മേക്കപ്പ് കഴിവുകളെ അഭിനന്ദിക്കുന്നുണ്ട്.
നിരവധി ആളുകൾ ഇവരെ കാണുമ്പോഴേ ഓടിപ്പോകുന്നതും കാണാം. ചിലർ ഈ ലുക്ക് “വളരെ രസകരമാണ്” എന്ന് പറഞ്ഞു അവരെ പ്രശംസിച്ചു. ആളുകൾക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക