ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന് നൂപുര്‍ ശിഖരേ. ഇറ്റലിയില്‍ നടന്ന ഫിറ്റ്നസ് മത്സരത്തിനിടയിലാണ് നൂപുര്‍ ഇറയുടെ മുന്നില്‍ പ്രൊപ്പോസ് ചെയ്തത്.
തല്‍ക്ഷണം തന്നെ ഇറ സമ്മതമറിയിക്കുകയും പ്രൊപോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്താണ് നൂപുര്‍ ശിഖര്‍. ”അതെ ഞാന്‍ യെസ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെയാണ് നൂപുര്‍ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇറ പങ്കുവെച്ചത്.
നൂപൂറും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ”അതെ അവള് യെസ് പറഞ്ഞു” എന്നും ”ഞങ്ങള്‍ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയണ്മാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു’ എന്നുമാണ് നൂപുര്‍ അടിക്കുറിപ്പായി കുറിച്ചത്.
ഫാത്തിമ സന ഷെയ്ഖ്, ഹുമ ഖുറേഷി, കിഷു ഷ്രോഫ്, റിയ ചക്രബോര്‍ത്തി, സന്യ മല്‍ഹോത്ര തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി.
ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനും നൂപുര്‍ ശിഖറും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി.
പൊതു ചടങ്ങുകളിലും പാര്‍ട്ടികളിലും അവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ വഴി പരസ്പരം സ്നേഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന സൂചന തരുന്നത് ഇതാദ്യമായാണ്.
ഫിറ്റന്സ് പരിശീലകനാണ് നൂപുര്‍. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു.
ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഇതേ ബന്ധത്തിലുള്ള ജുനൈദ് ഖാന്, രണ്ടാം ഭാര്യയായ കിരണ്‍ റാവുവുമായുള്ള ബന്ധത്തിലുള്ള ആസാദ് റാവു ഖാന് എന്നിവരാണ് മറ്റു മക്കള്‍.