മണ്ണാർക്കാട്: അന്പതുവർഷത്തെ സേവനം പൂർത്തിയാക്കി എഴുപത്തിമൂന്നാം വയസിലും സേവന രംഗത്ത് നിറഞ്ഞു നിൽക്കുകയാണ് സുബലക്ഷ്മി അമ്മ എന്ന നഴ്സമ്മ.
വിശ്രമ ജീവിതത്തിലേക്ക് കടക്കാതെ ഇന്നും ന്യൂഅൽമ ആശുപത്രിയിൽ സൂപ്രണ്ട് ആയി തുടരുകയാണ് ഇവർ. 1970ൽ മഞ്ചേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി സേവനം തുടങ്ങി രണ്ടായിരത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് സർവീസിൽനിന്ന് വിരമിച്ചത്.
ഇതിനിടെ അട്ടപ്പാടി ട്രൈബൽ ഹോസ്പിറ്റൽ , മണ്ണാർക്കാട് താലൂക് ആശുപത്രി , പാലക്കാട് ജില്ലാ ആശുപത്രി, പഴയന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ തുടങ്ങിയിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
തന്റെ സേവനത്തിലൂടെ കൈവന്ന അനുഭവജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സുബ്ബലക്ഷ്മി സഹപ്രവർത്തകർക്ക് ഒരു പ്രചോദനം കൂടിയാണ്.
മരണംവരെ സേവനത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുബ്ബലക്ഷ്മി അമ്മ പറഞ്ഞു. സുബ്ബലക്ഷ്മിയുടെ അനുഭവപാഠവവും അർപ്പണമനോഭാവവും ഈമേഖലയിലുള്ളവർക്കു പ്രചോദമാണെന്നു ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡി ഡോക്ടർ കമ്മാപ്പ പറഞ്ഞു.