കൂത്താട്ടുകുളം: അയര്ലൻഡിലെ കൗണ്ടി മയോയില് ഉണ്ടായ വാഹനാപകടത്തില് മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ കളപ്പുരയില് ലിസി സാജു(59) ആണ് മരിച്ചത്.
ഒപ്പം യാത്ര ചെയ്തിരുന്ന ഭര്ത്താവ് സാജു, രണ്ട് ബന്ധുക്കള് എന്നിവര് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എന് 59 നാഷണല് റോഡില് ന്യൂപോര്ട്ടിനും മുള്റാനിക്കുമിടയില് വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ഇവര് സഞ്ചരിച്ച കാര് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൗണ്ടി കില്ഡെയറില് താമസിക്കുന്ന ലിസി റോസ് കോമണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില് നഴ്സായിരുന്നു. മക്കള്: എഡ്വിന്, ദിവ്യ. അപകടത്തില് രണ്ടു വാഹനങ്ങളിലായി ആറു പേര്ക്ക് പരിക്കേറ്റു. ഇവരില് ചിലരുടെ നില ഗുരുതരമാണ്.