ദീപ്തി എവിടെ? ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സായ യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ യുവാവ് ആര്? മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും

Nurse

പരിയാരം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് ദീപ്തിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏന്‌പേറ്റിലെ യോഹന്നാന്‍ ഡാനിയേലിന്‍റെ ഭാര്യയും പരിയാരം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമായ ദീപ്തിയെ (32) കഴിഞ്ഞ എട്ട് മുതലാണ് കാണാതായത്. ദന്ത ഡോക്ടറെ കാണാനെന്നു പറഞ്ഞ് രണ്ടുവയസായ മകള്‍ ഐഡയുമായി വീട്ടില്‍ നിന്നും പോയ ദീപ്തി തിരിച്ചുവന്നില്ലെന്നാണ് ഭര്‍ത്താവ് പരിയാരം പോലീസില്‍ നല്‍കിയ പരാതി.

ദീപ്തിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടിക്കറ്റെടുത്ത് ദീപ്തി ട്രെയിന്‍ കയറിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കാന്‍സര്‍ രോഗിയായ ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യുവാവ് ഒരു മാസത്തോളം പരിയാരത്ത് ഉണ്ടായിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദീപ്തിയെ യുവാവ് പ്രലോഭിപ്പിച്ച് കൊണ്ടുപോയതായിട്ടാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ യുവതിയെ കടത്തിക്കൊണ്ടുപോയതായി സംശയിക്കുന്ന യുവാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞതായി പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ രാജേഷ് പറഞ്ഞു.

Related posts