കൊച്ചി: വിദേശത്തു തൊഴിൽ തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 38 ശതമാനം വർധനയെന്നു പഠനം.
2020 ഒക്ടോബർ മുതൽ 2023 വരെയുള്ള കാലയളവിലാണ് രാജ്യാന്തര അവസരങ്ങളിലേക്ക് ഇന്ത്യൻ നഴ്സുമാരുടെ താത്പര്യം വർധിച്ചതെന്ന് ആഗോള റിക്രൂട്ട് ആൻഡ് മാച്ചിംഗ് പ്ലാറ്റ്ഫോമായ ഇൻഡീഡിന്റെ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കരിയർ രീതികളിൽ വന്ന മാറ്റങ്ങൾ, വിരമിക്കൽ പ്രായത്തിലെ വ്യതിയാനം എന്നിവ വിവിധ രാജ്യങ്ങളിൽ നഴ്സിംഗ് പ്രഫഷണലുകളുടെ കുറവിന് കാരണമാകുന്നുണ്ട്.
കോവിഡിനുശേഷമുള്ള സാഹചര്യങ്ങളും വിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.