തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ വമ്പിച്ച അവസരം. റിയാദിലെ സനാദ് ഹോസ്പിറ്റലില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിഎസ് സി നഴ്‌സിംഗ് ബിരുദമോ ജനറല്‍ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 35വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് അവസരം. ഓഗസ്റ്റ് 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഓഗസ്റ്റ് 26ന് കൊച്ചിയില്‍ വച്ചും 27,28 തീയതികളില്‍ ബംഗളുരുവില്‍ വച്ചും നടക്കും.വിശദവിവരങ്ങള്‍ക്ക് www.jobsnorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.