തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി അഞ്ചു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി നഴ്സുമാരെ (സ്ത്രീ&പുരുഷന്) തെരെഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്റര്‍വ്യൂ 20,21,22,23,24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ 16നു മുന്‍പ് [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കാം.