കണ്ണൂർ: കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്സിംഗ് വിദ്യാർഥികൾ. പരിയാരം സഹകരണ നഴ്സിംഗ് കോളജിലെ 20 വിദ്യാർഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.
നഴ്സുമാർ സമരത്തിലായതിനാൽ ജില്ലയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാംവർഷക്കാർ ഒഴികെയുള്ള വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കളക്ടർ നിർദേശം നല്കിയിരിക്കുന്നത്. യാത്രച്ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാർഥിക്ക് ദിവസം 150 രൂപ വീതം നൽകണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.