തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ യുഎൻഎ പ്രതിനിധികളുമായി ലേബർ കമ്മീഷണർ ശനിയാഴ്ച ചർച്ച നടത്തും.
നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്നാണ് യുഎൻഎ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യം. കൂടാതെ ചേർത്തല കെവിഎമ്മിലെ സമരം അവസാനിപ്പിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറയുന്നു.
ഈ മാസം 24നു ചേർത്തലയിൽനിന്നു തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കുന്നതിനും യുഎൻഎ ആഹ്വാനം നൽകിയിട്ടുണ്ട്.