116 ദിവസം..! ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കി; തുടർനടപടികൾ ആലോചിക്കാൻ യുഎൻഎ യോഗം

കോ​ട്ട​യം: ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​രം ഒ​ത്തു​തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​എ​ൻ​എ യോ​ഗം ചേ​ർ​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കും. ക​രാ​ർ പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഒ​രു വി​ഭാ​ഗം ന​ഴ്സു​മാ​ർ 116 ദി​വ​സ​മാ​യി സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ലേ​ബ​ർ ക​മ്മീഷ​ണ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ന​ഴ്സു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മരം ഒ​ത്തു​തീ​രാ​ൻ ധാ​ര​ണ​യാ​യ​ത്.

ഇ​ന്നു തി​രു​ന​ക്ക​ര​യി​ലെ സ​മ​ര പ​ന്ത​ലി​ൽ ചേ​രു​ന്ന യോ​ഗ​ത്തോ​ടെ​യേ ഒൗ​ദ്യോ​ഗി​ക​മാ​യി സ​മ​രം അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. മു​ന്പ് പ​ല ത​വ​ണ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും ന​ഴ്സു​മാ​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും സ​മ​രം ഒ​ത്തു തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി​യ​ത്.

സ​മ​രം ന​ട​ത്തു​ന്ന ന​ഴ്സു​മാ​ർ​ക്കു മൂ​ന്നു മാ​സ​ത്തെ ശ​ന്പ​ളം അ​നു​വ​ദി​ക്കാ​നും ഡി​സം​ബ​ർ 31 വ​രെ ജോ​ലി​യി​ൽ തു​ട​രാ​നു​മാ​ണു ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം ന​ഴ്സ​മാ​ർ​ക്കു ജോ​ലി​യി​ൽ തു​ട​രു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു യു​എ​ൻ​എ യോ​ഗം ചേ​രു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​മ​രം ചെ​യ്ത ന​ഴ്സു​മാ​ർ​ക്കു ഡി​സം​ബ​ർ 31നു ​ശേ​ഷ​വും ജോ​ലി​യി​ൽ തു​ട​രു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കു​മെ​ന്നു യു​എ​ൻ​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ച​ർ​ച്ച​ക​ളി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​വി​നോ​ദ് വി​ശ്വ​നാ​ഥ​ൻ, സ്മി​ത വി​ശ്വ​നാ​ഥ​ൻ, ഡോ. ​സു​നി​ൽ, ബി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മ​രം ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​എ​ൻ​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജാ​സ്മി​ൻ​ഷാ, അ​ശ്വ​തി ച​ന്ദ്ര​ൻ, ബി​ൻ​സി, ശ്രു​തി എ​സ്. നാ​യ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts