കോട്ടയം: നഴ്സുമാരുടെ സമരത്തിനെതിരേ എസ്മ പ്രയോഗിക്കാൻ ഹൈക്കോടി അനുമതി നൽകിയെങ്കിലും തിങ്കളാഴ്ച മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ ദീപികയോട് പറഞ്ഞു. കോടതി വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച യോഗം വിളിക്കുമെന്നും കോടതിയിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ജാസ്മിൻ ഷാ പറഞ്ഞു.
ഇന്നത്തെ ഉത്തരവ് സിംഗിൾ ബെഞ്ചിന്റേതാകും. വിധിപ്പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സമരം ശക്തമായി തുടരുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.