ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ സർജറി മേധാവി ഡോ.ജോണ് എസ് കുര്യൻ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പരിശീലനത്തിനെത്തിയ നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നഴ്സുമാർ പഴയ സൂപ്രണ്ട് ഓഫീസ് പടിക്കൽ ധർണ ആരംഭിച്ചു.
വിവിധ നഴ്സിംഗ് സംഘടനകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ധർണ ഈ റിപ്പോർട്ട് തയാറാക്കുന്പോഴും അവസാനിച്ചിട്ടില്ല. ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നഴ്സുമാർ അറിയിച്ചു.
സൂപ്രണ്ട ്ഓഫീസിൽ നിന്ന് സമരം പ്രിൻസിപ്പൽ ഓഫീസിനു മുന്നിലേക്ക് മാറ്റാനും ആലോചനയുണ്ട്. നഴ്സുമാരുടെ സമരത്തെ തുടർന്ന് ഇന്നു രാവിലെ നടത്താനിരുന്ന എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചു. അത്യാഹിത വിഭാഗം ഒഴികെ മറ്റെങ്ങും രാവിലെ നഴ്സുമാർ ഡ്യൂട്ടിക്ക് കയറിയില്ല.
രാവിലെ എട്ടിന് ആരംഭിച്ച ധർണ എഫ്എസ്ഇറ്റിഒ ജില്ലാ സെക്രട്ടറി പി.എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ സെക്രട്ടി അജിതാ മണി, കെജിഎൻയു ജില്ലാ സെക്രട്ടറി ജലജാ മണി, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം സോമരാജ്, എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ഷാഹുൽ ഹമീദ് എന്നിവർ പ്രംസഗിച്ചു.
ഡോക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് സംഘടനാ നേതാക്കൾ അ റിയിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ പരീശീലനത്തിനെത്തിയ നഴ്സ് ഡ്രസിംഗ് ട്രേ ഒരു രോഗിയുടെ കാലിൽ വച്ചത് കണ്ട ജനറൽ സർജറി മേധാവി നഴ്സിനെ കിടത്തി ശരീരത്തിൽ ട്രേ വച്ചുവെന്നാണ് പരാതി.
ഡോക്ടർക്കെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു. അതേസമയം താൻ നഴ്സിനോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് ജനറൽ സർജറി മേധാവി ഡോ.ജോണ് എസ് കുര്യൻ രാഷ്ട്രദീപികയോട് പറഞ്ഞു.
മൂന്നു കിലോ ഭാരമുള്ള ഡ്രസിംഗ് ട്രേ വയറിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറിനു മുകളിൽ വച്ചു. ഇതിന്റെ പേരിലാണ് നഴ്സിനെ ശിക്ഷിച്ചതെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. നഴ്സിനെതിരേ ഡോക്ടറും സൂപ്രണ്ടിന് പരാതി നല്കിയിട്ടുണ്ട്.
ചു