കോഴിക്കോട്: നഴ്സുമാർ നടത്തുന്ന സമരത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ ഉൾപ്പെടെയാണ് ഒഴിപ്പിക്കുന്നത്. രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടർന്ന് സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യം ഒരുക്കാൻ ഡിഎംഒ നിർദേശം നൽകി. പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നഴ്സുമാർ സമരം നടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ വാദം കൂടി പരിഗണിച്ചാണ് സമരം വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്.