തിരുവനന്തപുരം: സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് ഒഡെപെക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.
ഇന്േറണ്ഷിപ്പ് കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി/എംഎസ്സി/പിഎച്ച്ഡി നഴ്സുമാർക്കാണ് (സ്ത്രീകൾ മാത്രം) നിയമനത്തിനു യോഗ്യതയുണ്ടാവുക. ഇതിനുള്ള ഇന്റർവ്യൂ നവംബർ 19, 20, 21, 22, 23 തിയതികളിൽ ഡൽഹിയിൽ നടത്തും.
ഉദ്യോഗാർഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ നവംബർ പത്തിനകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വെബ്സൈറ്റ്: www.odepc.kerala.gov.in