കൊരട്ടി: ആത്മവിശ്വാസത്തിനൊപ്പം ധൈര്യവും കൈവിടാതിരുന്നാൽ കോവിഡ് 19 നെ പ്രതിരോധിക്കാനാകുമെന്ന് കോവിഡ് ബാധിതരെ ഐസൊലേഷനിൽ ശുശ്രൂഷിച്ച ’മാലാഖ’മാരിലൊരാളുടെ അനുഭവസാക്ഷ്യം.
കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി വാഴപ്പിള്ളി ബിജുവിന്റെ ഭാര്യ ബീനയാണ് കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ നീണ്ട ഒന്നര മാസത്തെ പരിചരണത്തിനു ശേഷം വീട്ടിലെത്തി അനുഭവം പങ്കുവച്ചത്.
കണ്ണൂരിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ ത്തുടർന്ന് ആരോഗ്യ വകു പ്പ് ബീനയുൾപ്പടെയുള്ള 34 അംഗ ടീമിനെ നിയോഗി ക്കുയായി രുന്നു.
ടീമിന്റെ ദിവസങ്ങളോളമെടുത്ത കൂട്ടായ പ്രവർത്തനം കഴിഞ്ഞ മാസം 28ന് തന്നെ കോവിഡ് ബാധിതരെ അശുപത്രിയിൽ പ്രവേശിപ്പിക്കാൻ പ്രാപ്തമാക്കി. തുടർന്ന് എല്ലാ ദിവസവും പോസറ്റീവ് കേസുകളും വന്നിരുന്നു.
123 അഡ്മിഷനുകളിൽ 74 ഉം പരിശോധനയിൽ നെഗറ്റീവായതോടെ ആത്മവിശ്വാസം വർധിച്ചു. 14 ദിവസത്തെ രോഗീപരിചരണത്തിന ുശേഷം ശുശ്രൂഷകരായ 34 പേരും ക്വാറന്റൈനിൽ പോയി.
അതിനു ശേഷം സ്രവമെടുത്ത് പരിശോധിച്ച് മൂന്നുദിവസത്തിനു ശേഷം റിസൾട്ട് വന്നപ്പോൾ എല്ലാ ആരോഗ്യ പ്രവർത്തകരുടെയും ഫലം നെഗറ്റീവായതും ആശ്വാസമായി.
പിപി ഇ കിറ്റ് ധരിച്ചുള്ള ആതുരസേവനം കഷ്ടപ്പാടാണെന്നും ശരീരം മണിക്കൂറുകളോളം വിയർക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നഷടപ്പെടുമെന്നും ബീന പറയുന്നു.
കേരള ഗവണ്മെന്റ് നേഴ്സിംഗ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ് ബീന. ഭർത്താവ് ബിജു സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ്. മക്കളായ ബെനഡിക്ടും ബെർണാഡും പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളാണ്.
ഒന്നര മാസം വീടുവിട്ട് കോവിഡ് ബാധിതരെ ശുശ്രൂഷിക്കാൻ അമ്മ പോയപ്പോൾ ബെനഡിക്ട് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നടത്തിയ ക്ലാസിലും പരീക്ഷയിലും പങ്കെടുത്തു സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.