ബർലിൻ: ജർമനിയിലെ വാർധക്യ ജീവിത നഴ്സിംഗ് ഹോമുകളിലെ മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്. കൊറോണ വൈറസ് പാൻഡെമിക്കിൽ കേന്ദ്രബിന്ദുവായി മാറുന്പോൾ പ്രായമായ ആളുകൾക്ക് അപകട സാധ്യത കൂടുന്നതിനൊപ്പം അവരെ പരിചരിക്കുന്നവരും ഭീഷണിയിലാണ്.
ഒരു നഴ്സിംഗ് ഹോമിൽ കൊറോണ അണുബാധയുണ്ടായപ്പോൾ അവിടെ മരിച്ചത് ഇരുപതോളം ആരോഗ്യ പ്രവർത്തകരാണെന്നു ഫെഡറൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് പ്രൊവൈഡേഴ്സ് ഓഫ് സോഷ്യൽ സർവീസസ് പ്രസിഡന്റ് ബെർഡ് മൗറർ പറയുന്നു.
3,30,000 സ്ഥലങ്ങളിലായി 5,400 കെയർ സൗകര്യങ്ങളും 2,55,000 അന്തേവാസികളും 5,600 കെയർ സേവനങ്ങളും മൗററിന്റെ കീഴിലുണ്ട്. അതേസമയം, വയോധികരുടെ വീടുകളിലും നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലും വൈറസ് പടരുന്നത് തുടരുമെന്നു ബർലിനിലെ റോബർട്ട് കോഹ് മാനേജ്മെന്റ് (ആർകെഐ ) പറയുന്നു.