എ​​​ത്ര​​​യും വേ​​​ഗം ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്ക് പോകാം! മ​ല​യാ​ളി ന​ഴ്സു​മാ​രെ ജ​ർ​മ​നി വി​ളി​ക്കു​ന്നു; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ജ​​​ർ​​​മ​​​നി​​​യി​​​ൽ വ​​​ലി​​​യ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി നോ​​​ർ​​​ക്ക റൂ​​​ട്ട്സ്.

നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ജ​​​ർ​​​മ​​​നി​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ വി​​​ദേ​​​ശ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഫെ​​​ഡ​​​റ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്താ​​​ണ് ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ജ​​​ർ​​​മ​​​നി​​​യി​​​ൽ തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ധാ​​​ര​​​ണാ​​​പ​​​ത്രം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ന്ന് ഒ​​​പ്പു​​​വ​​​യ്ക്കും.

ട്രി​​​പ്പി​​​ൾ വി​​​ൻ എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ജ​​​ർ​​​മ​​​ൻ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ദ്ധ​​​തി ഇ​​​ന്ത്യ​​​യി​​​ൽ​​​ത്ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​ത്തെ കു​​​ടി​​​യേ​​​റ്റ പ​​​ദ്ധ​​​തി​​​യാ​​​ണ്.

കോ​​​വി​​​ഡാ​​​ന​​​ന്ത​​​രം ആ​​​ഗോ​​​ള​​​തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ന​​​ഴ്സിം​​​ഗ് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ഴ്സിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ച്ച് ജോ​​​ലി ചെ​​​യ്യ​​​ണ​​​മെ​​​ങ്കി​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ വൈ​​​ദ​​​ഗ്ധ്യ​​​വും ഗ​​​വ​​​ണ്‍​മെ​​​ന്‍റ് അം​​​ഗീ​​​ക​​​രി​​​ച്ച ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ​​​വും ആ​​​വ​​​ശ്യ​​​മാ​​​ണ്.

ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി 2 ​​​ലെ​​​വ​​​ൽ യോ​​​ഗ്യ​​​ത​​​യാ​​​ണ് ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ഴ്സ് ആ​​​യി ജോ​​​ലി ചെ​​​യ്യേ​​​ണ്ട​​​തി​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന ഭാ​​​ഷാ​​​യോ​​​ഗ്യ​​​ത.

എ​​​ന്നാ​​​ൽ നോ​​​ർ​​​ക്ക വ​​​ഴി റി​​​ക്രൂ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ബി1 ​​​ലെ​​​വ​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി ജ​​​ർ​​​മ​​​നി​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം ബി 2 ​​​ലെ​​​വ​​​ൽ യോ​​​ഗ്യ​​​ത കൈ​​​വ​​​രി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും.

ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്ക് പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി, സെ​​​ല​​​ക്ട് ചെ​​​യ്യ​​​പ്പെ​​​ട്ടു​​​ന്ന​​​വ​​​ർ​​​ക്ക് ഗ​​​ഥെ സെ​​​ന്‍റ​​​ർ മു​​​ഖേ​​​ന ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ്രാ​​​വീ​​​ണ്യം നേ​​​ടു​​​ന്ന​​​തി​​​ന് സൗ​​​ജ​​​ന്യ​​​മാ​​​യി അ​​​വ​​​സ​​​രം ഒ​​​രു​​​ക്കും.

പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ, ലീ​​​ഗ​​​ലൈ​​​സേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും.

ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി2, ​​​ബി1 ലെ​​​വ​​​ൽ പാ​​​സാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് 250 യൂ​​​റോ വീ​​​തം ക്യാ​​​ഷ് അ​​​വാ​​​ർ​​​ഡും പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കും.

ബി1 ​​​ലെ​​​വ​​​ൽ പാ​​​സാ​​​യാ​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ വി​​​സ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും എ​​​ത്ര​​​യും വേ​​​ഗം ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നും ക​​​ഴി​​​യും.

തു​​​ട​​​ർ​​​ന്ന് ബി2 ​​​ലെ​​​വ​​​ൽ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന​​​വും ജ​​​ർ​​​മ​​​നി​​​യി​​​ലെ ലൈ​​​സെ​​​ൻ​​​സിം​​​ഗ് പ​​​രീ​​​ക്ഷ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​വും ജ​​​ർ​​​മ​​​നി​​​യി​​​ലെ തൊ​​​ഴി​​​ൽ ദാ​​​താ​​​വ് ന​​​ൽ​​​കും.

ജ​​​ർ​​​മ​​​നി​​​യി​​​ൽ എ​​​ത്തി ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ പാ​​​സാ​​​യി ലൈ​​​സ​​​ൻ​​​സ് നേ​​​ടേ​​​ണ്ട​​​താ​​​ണ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പാ​​​സാ​​​കാ​​​ത്ത പ​​​ക്ഷം ശ​​​രി​​​യാ​​​യ കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ച്ചാ​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ സ​​​മ​​​യം ല​​​ഭി​​​ക്കും.

ജ​​​ർ​​​മ​​​നി​​​യി​​​ൽ എ​​​ത്തി പ​​​രീ​​​ക്ഷ പാ​​​സാ​​​കു​​​ന്ന​​​വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ കെ​​​യ​​​ർ ഹോ​​​മു​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നും ജ​​​ർ​​​മ​​​ൻ പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് തു​​​ല്ല്യ​​​മാ​​​യ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

Related posts

Leave a Comment