മാനന്തവാടി: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് നിരീക്ഷണത്തിൽ കഴിയുന്ന നഴ്സുമാരുടെ കൊളാഷ് സോഷ്യൽ മീഡിയൽ വൈറലാവുന്നു. രണ്ടാം തിയതി മുതൽ ഒന്പതാം തിയതി വരെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികളെ പരിചരിച്ചത് ഇവരായിരുന്നു.
ജില്ലാ ആശുപത്രിയിലെ നഴ്സുമാരായ പ്രഭ ജെസ്റ്റിൻ, സത്യപ്രിയ രാജേഷ്, രശ്മി, ദിവ്യമോൾ, സൂര്യ, ശിൽപ സി. ബാബു, സയന സി. ബാബു എന്നിവരായിരുന്നു കൊളാഷിനുപിന്നിൽ.
ഒന്പതാം തിയതി ഡ്യൂട്ടി കഴിഞ്ഞ ഇവർ ഇപ്പോൾ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നീരിഷണത്തിൽ കഴിയുകയാണ്. ഇവർ ഒന്ന് ചേർന്ന് നിർമിച്ച കൊളാഷാണ് സോഷ്യൽ മീഡിയയിൽ വലിയ കയ്യടി നേടിയിരിക്കുന്നത്.
വീട്ടിലിരിക്കുക, സുരക്ഷിതാരാക്കുക, നാടിനെ രക്ഷിക്കാം, കരുതലോടെ, കാവലാളായി കൊറോണക്കെതിരെ പടപൊരുതാൻ ഞങ്ങൾ ജില്ലാ ആശുപത്രി നഴ്സുമാർ എന്ന സന്ദേശം നൽകൽകുന്ന കൊളാഷ് നിർമിച്ച് നൽകിയത്.
മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ കഴിയുന്ന ഇവരുടെ നീരിഷണ കാലാവധി ഈ മാസം 22 നാണ് കഴിയുക അതിന് ശേഷം മാത്രമാണ് ഇവർക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയുകയുള്ളു.