2024-25 അദ്ധ്യാന വര്‍ഷത്തേക്കുള്ള നഴ്സറി സ്കൂള്‍ ഫീസാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രക്ഷകര്‍ത്താക്കള്‍ക്കുള്ള ഓറിയന്റേഷന്‍ ഫീസായി സ്കൂള്‍ ഈടാക്കുന്ന 8400 രൂപയാണ് സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചത്. ഒരു പ്രൈമറി സ്കൂളിലേക്കുള്ള അഡ്മിഷന് ഇത്രയും ഫീസ് ഇടാക്കുന്നത് വിശ്വസിക്കാനാകാതെ സൈബര്‍ ലോകം.
എന്നെ സര്‍ക്കാര്‍ സ്കൂളില്‍ അച്ഛന് വിട്ടതിന്റെ കാര്യം ഇപ്പോളാണ് മനസിലായത് എന്ന് പറഞ്ഞാണ് ഫീസ് ഘടന എക്സിലൂടെ പങ്കുവെച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തേക്കുള്ള യുകെജി വിദ്യാര്‍ഥിയുടെ ഫീസ് വരുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഇതിലെ രക്ഷകര്ത്താകള്ക്കുള്ള ഒറ്റ തവണത്തെ ഓറിയന്റേഷനു വാങ്ങുന്ന 8400 രൂപയാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ഇത്തരത്തില്‍ കേട്ട കേള്‍വിയില്ലാത്ത ഫീസ് സ്കൂളുകള്‍ അനധികൃതമായി ഈടാക്കുന്നതാണ് എന്നു വരെ ചര്‍ച്ചകളും വിമര്‍ശനങ്ങളും നീണ്ടു.
ഇത്രയേറെ ഫീസ് രക്ഷിതാക്കള്‍ക്ക് എങ്ങനെ അടക്കാന്‍ സാധിക്കുന്നെന്ന ആശങ്കയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വ്യത്യസ്തമായ ട്വീറ്റുകളുമായി പലരും രംഗത്തെത്തിയിരുന്നു. കാഴ്ചകാരില്‍ ചിലര്‍ രസരകരമായ തമാശകളും കമന്റുകളും രേഖപ്പെടുത്തിയപ്പോള്‍ സ്കൂള്‍ ഏതാണെന്ന് അറിയാനുള്ള കൗതുകവുമായി എത്തുന്നവരുമുണ്ട്. എന്റെ ബിടെക്ക് ഫീസ് ഇതിലും കുറവായിരുന്നെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.