പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയും മുന്നോട്ട്. ഇതിന്റെ ഭാഗമായി സംഘടന 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പുറമേ, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മേഖലയില്‍ നഴ്‌സുമാരുടെ സേവനം നല്‍കും. നാളെ മുതല്‍ ആലപ്പുഴ, പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തിലുള്ള നഴ്‌സുമാര്‍ സേവനസജ്ജരാകും. ഇതില്‍ അരി, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍, പുതപ്പ്, വസ്ത്രങ്ങള്‍ കൈമാറും.
പ്രളയദുരന്ത ബാധിതരായ യുഎന്‍എ അംഗങ്ങള്‍ക്ക് പൂര്‍ണമായ സഹായം നല്‍കും. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎന്‍എയുടെ ഓണാഘോഷ പരിപാടികള്‍ മാറ്റിവയ്ക്കാനും അതിനായി സ്വരൂപിച്ച തുകകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും തീരുമാനിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റില്‍ നിശ്ചയിച്ച മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവച്ചിട്ടുണ്ട്.