ഇതാണോ ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാര്‍! മൂത്രനാളിയില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് ക്രൂരവിനോദം; വീഡിയോ വൈറല്‍

ഭൂമിയിലെ മാലാഖമാര്‍ എന്നാണ് നഴ്‌സുമാര്‍ അറിയപ്പെടുന്നത്. രോഗികളോടുള്ള അവരുടെ പെരുമാറ്റം അത്രയ്ക്ക് സൗമ്യവും ശാന്തവുമായിരിക്കും അല്ലെങ്കില്‍ അങ്ങനെ ആവണം എന്നുള്ളതുകൊണ്ടാണ് അവരെ അങ്ങനെ വിളിക്കുന്നത്. എന്നാല്‍ ഒരു നവജാത ശിശുവിനോട് ഏതാനും നഴ്‌സുമാര്‍ ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയായിരിക്കുന്നത്.

മൂത്രനാളിയില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ചായിരുന്നു നഴ്സുമാരുടെ ക്രൂരവിനോദം. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ നഴ്സുമാരുടെ ക്രൂരത വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

ഇതിനോട് പ്രതികരിച്ച നിരവധിപേര്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. കുഞ്ഞു പത്തു ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ കുഞ്ഞിനെ ഉപദ്രവിച്ചു കൊണ്ട് ചിരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലും കുഞ്ഞിനു നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിയുന്നത്.

https://youtu.be/nw_XvP2zteg

 

Related posts