സെ​റി​ബ്ര​ൽ പ​ൾ​സി രോ​ഗം ബാ​ധി​ച്ച മ​ക​നെ നോ​ക്കാ​ൻ പകൽ ഡ്യൂട്ടി അവശ്യപ്പെട്ട ന​ഴ്സി​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: സെ​റി​ബ്ര​ൽ പ​ൾ​സി രോ​ഗം ബാ​ധി​ച്ച മ​ക​നെ നോ​ക്കാ​ൻ ന​ഴ്സി​ന് രാ​ത്രി ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് പ​ക​രം ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട ആ​ശു​പ​ത്രി​ക്കെ​തി​രേ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ ജി​ല്ല ലേ​ബ​ർ ഓ​ഫീ​സ​റും ആ​ശു​പ​ത്രി അ​ധി​ക്യ​ത​രും ഒ​രു മാ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ട്ടു. കാ​യം​കു​ള​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യാ​ണ് കാ​യം​കു​ളം സ്വ​ദേ​ശി​നി എ​സ്. ബി​നീ​ത​യെ പി​രി​ച്ചു​വി​ട്ട​ത്. ഒ​രു ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മം ന​ൽ​കി​യ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ന​ട​പ​ടി.

ബി​നീ​ത​ക്ക് പ​ക​ൽ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ബി​നീ​ത ജോ​ലി​ക്ക് പോ​കു​ന്പോ​ൾ 12 വ​യ​സു​ള്ള മ​ക​നെ നോ​ക്കി​യി​രു​ന്ന​ത് അ​മ്മ​യാ​ണ്.

പ്രാ​യാ​ധി​ക്യം കാ​ര​ണം അ​മ്മ​യ്ക്ക് മ​ക​നെ നോ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് രാ​ത്രി ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ്. കേ​സ് ആ​ല​പ്പു​ഴ​യി​ൽ പ​രി​ഗ​ണി​ക്കും.

Related posts