ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്ന​താ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

കോ​ന്പ​റ്റ​ൻ​സ് അ​സെ​സ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലും (ക്യാ​പ്) ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നു​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ൾ വി​സി​റ്റിം​ഗ് വി​സ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക്യാ​പി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സി​റ്റിം​ഗ് വി​സ​യ്ക്ക് ഏ​ജ​ന്‍റു​മാ​ർ​ക്ക് വ​ൻ തു​ക​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ക്യാ​പ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷ​വും, അ​വി​ടെ ജോ​ലി ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​രു​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ന്യൂ​സി​ല​ന്‍​ഡ് വെ​ല്ലിം​ഗ് ട ​ണി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് ക്ഷാ​മം ഇ​ന്ത്യ​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​മു​ള്ള ന​ഴ്സു​മാ​രു​ടെ വ​ര​വോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ന്‍റു​മാ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​ത്.

ന്യൂ​സി​ല​ൻ​ഡി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ വി​സ​യു​ടെ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ചും തൊ​ഴി​ലു​ട​മ​യെ​ക്കു​റി​ച്ചും [email protected] എ​ന്ന ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ടാ​ൽ അ​റി​യാ​ൻ ക​ഴി​യും.

റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ ഇ-​മൈ​ഗ്രേ​റ്റ് പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക. വി​ദേ​ശ തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ [email protected], [email protected] എ​ന്നീ ഇ-​മെ​യി​ലു​ക​ൾ വ​ഴി​യും, 0471-2721547 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റി​ലും അ​റി​യി​ക്കാം.

Related posts

Leave a Comment