സ്വന്തം ലേഖകന്‍
കോഴിക്കോട്: നഴ്സിംഗ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശികളായ അമല്‍(21), അമ്പാടി (19) എന്നിവരാണ് പിടിയിലായത്.
വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കോഴിക്കോട് ഗോവിന്ദപുരത്തെ ലോഡ്ജില്‍വച്ചാണ് പീഡനം നടന്നത്. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകള ഞ്ഞുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.
അതേസമയം പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കള്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുമായി നാട്ടില്‍ പരിചയത്തിലായിരുന്നു ഇവര്‍.
പരസ്പരം ഫോണ്‍ വിളിക്കാറുമുണ്ടായിരുന്നു. മുന്‍പും ഇവര്‍ ഒരുമിച്ച നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ചുറ്റികറങ്ങിയിരുന്നതായാണ് പോലീസ് നല്കുന്ന വിവരം.
പെണ്‍കുട്ടി പരാതി നല്‍കാനിടയായ സാഹചര്യവും പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടി നല്കിയ വിവരങ്ങളും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച്നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ ഇപ്പോള്‍ വലയിലായിരിക്കുന്നത്. ലോഡ്ജിലെത്തി പോലീസ് തെളിവെടുപ്പ് നടത്തും.