ആലുവ: ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ അമ്പാട്ടുമാലി ചന്ദ്രബോസിന്റെ മകള്‍ അഞ്ജന ബോസ് (20) ന്റെ മൃതദേഹമാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് താഴെ നിന്നും ഇന്നു രാവിലെ കണ്ടെത്തിയത്.
ഇന്നലെ രാത്രി മുതല്‍ യുവതിയെ കാണാനില്ലായിരുന്നെന്നു പറയുന്നു. ഇന്നു രാവിലെ എട്ടോടെ പാലത്തിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് പുഴയില്‍ മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തി കരയിലെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി ആലുവ ഈസ്റ്റ് പോലീസ് നടപടികള്‍ ആരംഭിച്ചു. കണ്ണൂരില്‍ നഴ്‌സിംഗ് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.