വൈക്കം: ഇടയാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിന്റെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വിഷ്ണു(26)വിനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നു മദ്യലഹരിയിലായിരുന്ന ഇയാൾ നെറ്റിയിൽ മുറിവ് പറ്റിയതിനെത്തുടർന്ന് ചികിത്സതേടിയെത്തിയിരുന്നു.
മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെ ഇയാൾ നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിക്കാൻ ശ്രമിച്ചത്. കൂടാതെ ഡ്രസിംഗ് റൂമിന്റെ വാതിലിൽ ചവിട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.