താനും നിഖില്‍ ജെയിനുമായുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും അതിനാല്‍ തന്നെ നിയമപരമായി വിവാഹമോചിതരാവേണ്ട ആവശ്യമില്ലെന്നും വെളിപ്പെടുത്തി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്
ഇപ്പോള്‍ തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലാണെന്ന് വേണമെങ്കില്‍ പറയാമെന്നും വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് ജഹാന് പറയുന്നു.
വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യണം.
എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും നുസ്രത്ത് പറയുന്നു. തുര്‍ക്കിയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്.
ഇതോടൊപ്പം താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. താരം വയറിന്റെ ചിത്രം പങ്കുവെച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.