കുണ്ടറ: അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കുണ്ടറ മേഖലാ കശുവണ്ടി തൊഴിലാളി കൗണ്‍സിൽ (എ.ഐടിയു.സി) യോഗം ആവശ്യപ്പെട്ടു.കൗണ്‍സിലിന്റെ പരിധിയിൽ പേരയം വി സ്റ്റാർ, കാഞ്ഞിരകോട് എൻ.എസ്, വെള്ളിമണ്‍ തന്പുരാൻ, വെള്ളിമണ്‍ വിപിൻ, ചെമ്മക്കാട് മാധവ്, ചിറ്റയം മൂകാംബിക, ഇഞ്ചവിള കൈലാസ് തുടങ്ങിയ കശുവണ്ടി ഫാക്ടറികൾ ഏറെകാലമായി അടഞ്ഞുകിടക്കുകയാണ്.
ചന്ദനത്തോപ്പ് എ.എ.നട്ട്സ് ഫാക്ടറി ബാങ്ക് ജപ്തിയിലാണ്. ഇതിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ഫാക്ടറി അടഞ്ഞുകിടക്കുന്നതുമൂലം ദുരിതത്തിലാണ്. മാത്രമല്ല ഇഎസ്.ഐ ആനുകൂല്യം പോലും ലഭിക്കുന്നില്ല. പ്രവർത്തിക്കുന്ന ഫാക്ടറികളിൽ പലതിലും നിയമനിഷേധം നടന്നുവരുന്നു. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയന്റെ വാർഷികം 22 ന് മുളവനയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
കുണ്ടറ പി.കെ.വി സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് റ്റി.സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുളവന രാജേന്ദ്രൻ, എം.ഗോപാലകൃഷ്ണൻ, ഗീതാസജീവ്, കുമാരി, വിത്സണ്, രാജൻ, ബിന്ദു, സരസ്വതഅമ്മ, രാധ, ഗീത, അന്പിളി എന്നിവർ പ്രസംഗിച്ചു.